ബ്രൂവറി വിവാദത്തില്‍ എക്‌സൈസ് വകുപ്പിന്റെ പേരിലിറങ്ങിയ പത്രക്കുറിപ്പില്‍ അന്വേഷണം; അഡീഷണല്‍ ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി


തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ എക്‌സൈസ് വകുപ്പിന്റെ പേരിലിറങ്ങിയ പത്രക്കുറിപ്പില്‍ അന്വേഷണം. അന്വേഷണം ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. തന്റെ അനുമതി ഇല്ലാതെ പത്രക്കുറിപ്പ് ഇറങ്ങിയോ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. വ്യാജ പത്രക്കുറിപ്പില്‍ പൊലീസ് അന്വേഷണമാണ് ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവിനുള്ള മറുപടി എന്ന നിലയിലാണ് പത്രക്കുറിപ്പ് ഇറങ്ങിയത്. ഇതിന്റെ പേരില്‍ ആശാ തോമസിനെതിരെ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കി.




Sharing is Caring