മാഞ്ചസ്റ്റര്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. 20 വര്‍ഷം മുമ്ബ് ഒരു വിരുന്നിനെത്തിയപ്പോള്‍ ജോണ്‍സണ്‍ ദുരുദ്ദേശത്തോടെ തന്നെയും കൂടെയുണ്ടായിരുന്ന സ്ത്രീയേയും സ്പര്‍ശിച്ചുവെന്നാണ് മാധ്യമപ്രവര്‍ത്തകയായ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിന്റെ ആരോപണം. ആരോപിച്ചു. എന്നാല്‍ ആരോപണം തെറ്റാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിച്ചു.
കഴിഞ്ഞദിവസം, സണ്‍ഡേ ടൈംസ് പത്രത്തിലെ ലേഖനത്തിലൂടെയാണ് ഷാര്‍ലെറ്റ് ആരോപണം ഉന്നയിച്ചത്. 1999ല്‍ ഒരു മാസിക പുറത്തിറക്കല്‍ ചടങ്ങിനിടെയായിരുന്നു സംഭവം. വിരുന്നിനിടെ മദ്യലഹരിയിലായ ജോണ്‍സണ്‍ തന്നെയും അപ്പുറത്തിരുന്ന സ്ത്രീയെയും തൊട്ടുവെന്നു ഷാര്‍ലറ്റ് ആരോപിക്കുന്നു.
എന്നാല്‍ ഷാര്‍ലെറ്റിന്റെ ആരോപണം അസത്യമാണെന്ന് പറഞ്ഞ് ജോണ്‍സണ്‍ രംഗത്തെത്തിയതോടെ അന്ന് അദ്ദേഹം മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഷാര്‍ലെറ്റിന്റെ മറുപടി.














