ബൊറൂസിയക്ക് തോല്‍വി; ബയേണിന് ജയം


കഴിഞ്ഞയാഴ്ച ജര്‍മ്മന്‍ ബുന്ദസ് ലീഗില്‍ ബൊറൂസിയയോടും ചാമ്പ്യന്‍സ് ലീഗില്‍ എഫ്‌സി റൊസ്‌റ്റോവിനോടും പരാജയപ്പെട്ട നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് വീണ്ടും വിജയവഴിയില്‍.


ബയേര്‍ ലെവര്‍ക്യുസനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മ്യൂണിക്ക് പരാജയപ്പെടുത്തി. 30-ാംമിനിറ്റില്‍ തിയാഗോ അല്‍കാന്‍ഡ്രയും 56-ാം മിനിറ്റില്‍ മാറ്റ് ഹമ്മല്‍സും നേടിയ ഗോളുകളാണ് ബയേണിന് വിജയമൊരുക്കിയത്.


അതേസമയം മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് അപ്രതീക്ഷിത തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രാങ്ക്ഫര്‍ട്ടിനോടാണ് 2-1ന് പരാജയപ്പെട്ടത്. ഫ്രാങ്ക്ഫര്‍ട്ടിനായി 46-ാം മിനിറ്റില്‍ ഹസസ്റ്റിയും 79-ാം മിനിറ്റില്‍ സെഫറോവിച്ചും ലക്ഷ്യം കണ്ടപ്പോള്‍ 77-ാം മിനിറ്റില്‍ അബൗമെയേങ് ബൊറൂസിയയുടെ ആശ്വാസം. പരാജയത്തോടെ ബൊറൂസിയ 13 കളികൡ നിന്ന് 21 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 24 പോയിന്റുമായി ഫ്രാങ്ക്ഫര്‍ട്ട് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

അതേസമയം കഴിഞ്ഞ ദിവസം ഫ്രെയ്ബര്‍ഗിനെ 4-1ന് തകര്‍ത്ത ആര്‍ബി ലിപ്‌സെഗ് 12 കളികളില്‍ നിന്ന് 30 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 27 പോയിന്റുള്ള ബയേണ്‍ രണ്ടാമതും.



Sharing is Caring