ബേസില്‍ ജോസഫിന്റെ അടുത്ത ചിത്രത്തില്‍ നായകനായി ബിജു മേനോന്‍

ലയാള സിനിമാ സംവിധായകരില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് ബേസില്‍ ജോസഫ്. സംവിധായകനിലുപരി നടനെന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, ഗോദ എന്നിവയെല്ലാം ബേസില്‍ ജോസഫിന്റെ ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ ബിജു മേനോന്‍ നായകനായി എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫെയിം സജീവ് പാഴൂരും ബേസില്‍ ജോസഫും ബിജു മേനോനും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോദിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

ബിജു മേനോന്റെ പടയോട്ടം ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. രണ്ട് മണിക്കൂര്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു ചിത്രം വേറെയില്ല എന്നും പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *