ബെംഗളൂരുവിൽ കാന്താര കണ്ടിറങ്ങിയ പ്രേക്ഷകന്റെ അസാധാരണ പ്രകടനം; ഗുളികൻ കയറിതാണോ എന്ന് സോഷ്യൽ മീഡിയ, വീഡിയോ


പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരുന്ന കാന്താര ചാപ്റ്റർ 1 ഇന്ന് തിയേറ്ററുകളിലെത്തി. എല്ലാ സ്ഥലങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബെംഗളൂരുവിലെ ഒരു തിയേറ്ററിൽ സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ അസാധാരണ പ്രകടനമാണ് കാണുന്നത്. മാധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടി ചെയ്യുന്നത് ആണെന്നും അതോ ഇനി ശരിക്കും ഗുളികൻ അയാളുടെ അകത്ത് കയറിയതാണോ എന്നും സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നു.


കാന്താര ആദ്യ ഭാഗം നേടിയ അതേ വിജയം ഈ രണ്ടാം ഭാഗവും നേടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. പ്രിവ്യൂ റിവ്യൂസ് പ്രകാരം ആദ്യ ഫ്രെയിം മുതൽ അവസാനം വരെ, ദൃശ്യവിസ്മയങ്ങളാൽ കാന്താര പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും ആകെമൊത്തത്തിൽ സിനിമ കത്തിക്കുമെന്നുമാണ് ആരാധകർ പറയുന്നത്. സിനിമ ബോക്സ് ഓഫീസിൽ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നും അഭിപ്രായമുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ബെസ്റ്റ് ക്ലൈമാക്സ് ആണ് സിനിമയുടേതെന്നും അഭിപ്രായമുണ്ട്. ഹൈപ്പ് കൂടുമ്പോൾ പടം വീഴുമെന്ന് കരുതിയെങ്കിൽ കാന്താരയുടെ കരായതിൽ അത് സംഭവിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.




Sharing is Caring