കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ബെംഗളൂരുവില്‍ കുടുങ്ങിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ചൊവ്വാഴ്ച രാത്രി ഒമ്ബത് മണിക്ക് ശേഷം പുറപ്പെടും.
ബസുകള്‍ക്ക് മാണ്ഡ്യ വരെ കര്‍ണാടക പോലീസിന്റെ സംരക്ഷണമുണ്ടായിരിക്കുമെന്നും മാണ്ഡയയില്‍ നിന്ന് കേരള പോലീസിന്റെ സുരക്ഷ ബസുകള്‍ക്ക് ലഭിക്കുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കര്‍ണാടക ഡി.ജി.പി യുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ഇങ്ങിനെയൊരു സഹായം കേരളത്തിന് ലഭിച്ചിരിക്കുന്നതെന്നും എ.കെ ശശീന്ദ്രന്‍ അറിയിച്ചു.













