ബെംഗളുരു നഗരത്തില്‍ ഇലക്‌ട്രോണിക് സിറ്റിയിലെ കെട്ടിടത്തില്‍ തീപ്പിടുത്തം. ബയോ ഇന്നൊവേഷന്‍ സെന്ററില്‍ ആണ് ബുധനാഴ്ച പുലര്‍ച്ചയോടെ തീപ്പിടുത്തമുണ്ടായത്.രാസപ്രവര്‍ത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
തീ ആളിപ്പടര്‍ന്നതോടെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ആളപായമില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെന്ററിന്റെ 70 ശതമാനവും കത്തി നശിച്ചു.അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു.

ഇലക്‌ട്രോണിക് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പുതിയ മരുന്നുകള്‍ തയ്യാറാക്കുന്നതിനായി വിവിധ തരത്തിലുള്ള പരീക്ഷണങ്ങളാണ് ലാബുകളില്‍ നടക്കുന്നത്.













