ബു​ല​ന്ദ്ഷ​ഹ​ര്‍ ക​ലാ​പം: നാ​ല് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍


ശ്രീ​ന​ഗ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ നാ​ല് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ശ​നി​യാ​ഴ്ച​യാ​ണ് നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കേ​സി​ല്‍ ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​ള്‍​പ്പെ​ടെ 13 പേ​രാ​ണ് ഇ​തു​വ​രെ പി​ടി​യി​ലാ​യ​ത്.


പ​ശു​ക്ക​ളു​ടെ അ​ഴു​കി​യ ജ​ഡ​ങ്ങ​ള്‍ ക​ണ്ട​തി​ന്‍റെ പേ​രി​ല്‍ ഡി​സം​ബ​ര്‍ ആ​ദ്യ​വാ​ര​മാ​ണ് ബു​ല​ന്ദ്ഷ​ഹ​റി​ല്‍ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ക​ലാ​പം ത​ട​യാ​ന്‍ എ​ത്തി​യ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ബോ​ധ് കു​മാ​ര്‍ സിം​ഗും 20 വ​യ​സു​കാ​ര​നാ​യ യു​വാ​വും ക​ലാ​പ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.


പ​ശു​ക്ക​ളെ കൊ​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.



Sharing is Caring