ബീഹാറില്‍ ഐഎസ് അനുകൂല പോസ്റ്റര്‍. റോഹ്താസിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ സിക്രൗലി ബിഗയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. യുവാക്കള്‍ ഐഎസില്‍ ചേരണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററാണ് കണ്ടെത്തിയത്.
വൈദ്യുത പോസ്റ്റിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. ബിഹാര്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ യുവാക്കളും ഐഎസില്‍ ചേരണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു. ഇംഗ്ലീഷിലാണ് പോസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു














