ബി ജെ പി സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്


മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്യാന്‍ ബി ജെ പി സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്‌ രാജ, നളിന്‍ കട്ടീല്‍ എം പി, അഖിലേന്ത്യ ജോയന്റ് സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അഴിമതി പരിശോധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗം സംഭവബഹുലമായേക്കും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പനിബാധിച്ച്‌ ആശുപത്രിയിലായതിനെ തുടര്‍ന്നാണ് ഇന്നലെ ആലപ്പുഴയില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം ഇന്നത്തേക്ക് മാറ്റിയത്. ആലപ്പുഴയ്ക്ക് പകരം തിരുവനന്തപുരത്താണ് സംസ്ഥാന നേതൃയോഗം ചേരുന്നത്.സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പനിബാധിച്ച്‌ ആശുപത്രിയിലായതിനെ തുടര്‍ന്നാണ് ഇന്നലെ ആലപ്പുഴയില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം ഇന്നത്തേക്ക് മാറ്റിയത്. ആലപ്പുഴയ്ക്ക് പകരം തിരുവനന്തപുരത്താണ് സംസ്ഥാന നേതൃയോഗം ചേരുന്നത്.




Sharing is Caring