ബി​ജെ​പി വ​രാ​തി​രി​ക്കാ​ന്‍ “ഓ​ടി​ന​ട​ന്ന്’ നാ​യി​ഡു; രാ​ഹു​ലി​നെ വീ​ണ്ടും ക​ണ്ടു

ന്യൂ​ഡ​ല്‍​ഹി: വോ​ട്ടെ​ണ്ണ​ലി​ന് നാ​ലു ദി​വ​സം മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി ഇ​ത​ര​മു​ന്ന​ണി ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​ക്കാ​ന്‍ നേ​താ​ക്ക​ളെ ഓ​ടി​ന​ട​ന്ന് ക​ണ്ട് ടി​ഡി​പി അ​ധ്യ​ക്ഷ​നും ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു. ഞ​യാ​റാ​ഴ്ച രാ​വി​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി അ​ദ്ദേ​ഹം വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്തി. ശ​നി​യാ​ഴ്ച​യും നാ​യി​ഡു രാ​ഹു​ലു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​റി​നെ​യും നാ​യി​ഡു ക​ണ്ടു. വൈ​കി​ട്ട് യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ​യും സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം ല​ക്നോ​വി​ല്‍ എ​ത്തി സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വു​മാ​യും ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യു​മാ​യും നാ​യി​ഡു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അ​ഖി​ലേ​ഷും മാ​യാ​വ​തി​യും തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ എ​ത്തു​ന്നു​ണ്ട്.

മോ​ദി​യെ​യും ബി​ജെ​പി​യെ​യും അ​ധി​കാ​ര​ത്തി​ല്‍​നി​ന്നു പു​റ​ത്താ​ക്കി പ്ര​തി​പ​ക്ഷ ഐ​ക്യം രൂ​പീ​ക​രി​ക്കു​ക​യാ​ണ് നാ​യി​ഡു​വി​ന്‍റെ ല​ക്ഷ്യം. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പു​റ​ത്തു വ​ന്ന​തി​നു​ശേ​ഷം ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍​നി​ന്നു മാ​റ്റി​നി​ര്‍​ത്തി ബി​ജെ​പി വി​രു​ദ്ധ മു​ന്ന​ണി രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ച​ര്‍​ച്ച​ക​ളാ​ണ് ന​ട​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *