ബിരിയാണിയില്‍ പുഴു; കവടിയാറിലെ ലാമിയ റസ്റ്റാറന്റ് പൂട്ടി


തിരുവനന്തപുരം: ഓണ്‍ ലൈന്‍ വഴി വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ താത്കാലികമായി പൂട്ടി. കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന ലാമിയ റസ്റ്റാറന്റാണ് പൂട്ടിയത്. പരാതിയുടെ പശ്ചാത്തലത്തില്‍ നഗരസഭ നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി.


ബിരിയാണിയും വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച കോഴി ഇറച്ചിയും പിടിച്ചെടുത്തിനെ തുടര്‍ന്നാണ് റസ്റ്റാറന്റിന് പൂട്ട് വീണത്. ഓണ്‍ലൈന്‍ മുഖാന്തരം വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെന്ന് പരാതിക്കാരന്‍ അറിയിച്ച സാഹചര്യത്തില്‍ ഇന്നലെ വൈകുന്നേരം 5.30 മണിയോടെ നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മിനുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധന നടത്തി ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു. പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഒരേ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. പാചകം ചെയ്ത ഇറച്ചി ,പാത്രം കഴുകുന്ന വാഷ്‌ബേസിന്റെ താഴെ അലക്ഷ്യമായാണ് സൂക്ഷിച്ചിരുന്നത്. ഹെല്‍ത്ത് കാര്‍ഡ് ഉള്ള ജീവനക്കാരെ കൂടാതെ അതില്ലാത്ത മറ്റ് ജീവനക്കാരും ഹോട്ടലില്‍ ഉണ്ടായിരുന്നു.




Sharing is Caring