ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ തുടങ്ങി


ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ തുടങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് യോഗം ഉദ്ഘാടനം ചെയ്തു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.


യോഗത്തിനു മുന്‍പായി കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. പി.എസ്ശ്രീധരന്‍ പിള്ള പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുത്ത ശേഷം ആദ്യമായാണ് സംസ്ഥാന നേതൃയോഗം ചേരുന്നത്.




Sharing is Caring