ബിജെപി നേതാവ് റാം മാധവിന്റെ ട്വിറ്റര്‍ പാക് അനുകൂല ഗ്രൂപ്പ് ഹാക്ക് ചെയ്തു


ബി.ജെ.പി ദേശീയ സെക്രട്ടറി റാം മാധവിന്റെ ട്വിറ്റര്‍ അക്കൗണ്ട് പാക് അനുകൂല സൈബര്‍ പടയാളികള്‍ ഹാക്ക് ചെയ്തു. നടന്‍ അനുപം ഖേറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്. ടര്‍ക്കിഷ് ഭാഷയിലുള്ള ട്വീറ്റുകളാണ് ഇരുവരുടെയും പേജുകളിലുള്ളത്. തുര്‍ക്കി ദേശീയപതാകയുടെ ചിത്രവും പോസ്റ്റു ചെയ്തിട്ടുണ്ട്.


പാക് അനുകൂല ടര്‍ക്കിഷ് സൈബര്‍ ആര്‍മ്മിയാണ് ഇതിനു പിന്നിലെന്നാണ് പോസ്റ്റുകള്‍ നല്‍കുന്ന സൂചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ഇന്ത്യയിലുള്ള സുഹൃത്തുക്കളാണ് തന്നെ അറിയിച്ചതെന്ന് അമേരിക്കയിലെ ലോസ് ആഞ്ജലിസിലുള്ള അനുപം ഖേര്‍ പറഞ്ഞു. മൈക്രോ ബ്ലോഗിങ് സൈറ്റ് അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




Sharing is Caring