ബിജെപി നേതാവിന്റെ കൊലപാതകം; 11 പേർ കസ്റ്റഡിയിൽ


ആലപ്പുഴ: ബിജെപി നേതാവ് രജ്ഞിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ 11 പേര്‍ കസ്റ്റഡിയില്‍. അക്രമികള്‍ ആംബുലന്‍സിലാണ് എത്തിയതെന്നാണ് പൊലീസിന്റെ സംശയം. എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള ആംബുലന്‍സ് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.


താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സാണ് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ മുതല്‍ നഗരപരിധിയില്‍ ഈ ആംബുലന്‍സ് കറങ്ങുന്നുണ്ടായിരുന്നു. സംശയത്തെ തുടര്‍ന്നാണ് ആംബുലന്‍സ് കസ്റ്റഡിയില്‍ എടുത്തത്. എന്നാൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ മരണം അറിഞ്ഞ് വന്നവരാണെന്നായിരുന്നു ആംബുലന്‍സിലുണ്ടായിരുന്നവരുടെ പ്രതികരണം.




Sharing is Caring