ബാ​ല​റ്റ് യു​ഗ​ത്തി​ലേ​ക്ക് മ​ട​ക്ക​മി​ല്ല; തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ടിം​ഗ് യ​ന്ത്രം ത​ന്നെ​യെ​ന്ന് ക​മ്മീ​ഷ​ന്‍


ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബാ​ല​റ്റ് പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ ആ​വ​ശ്യം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ഇ​നി ബാ​ല​റ്റ് പേ​പ്പ​ര്‍ യു​ഗ​ത്തി​ലേ​ക്ക് മ​ട​ക്ക​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ത​ന്നെ ഉ​പ​യോ​ഗി​ക്കു​മെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ പ​റ​ഞ്ഞു.


ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ക്ര​മ​ക്കേ​ട് ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​മ്മീ​ഷ​ന്‍ ത​യാ​റാ​ണെ​ന്നും സു​നി​ല്‍ അ​റോ​റ വി​ശ​ദ​മാ​ക്കി. ഇ​വി​എ​മ്മി​ല്‍ അ​ട്ടി​മ​റി ആ​രോ​പി​ച്ച്‌ സ​യ്ദ് ഷൂ​ജ എ​ന്ന സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ രം​ഗ​ത്തെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ക​മ്മീ​ഷ​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.


ഇ​ന്ത്യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു​പ​യോ​ഗി​ച്ച വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ല്‍ അ​ട്ടി​മ​റി സാ​ധ്യ​മാ​ണെ​ന്നാ​ണ് ഷൂ​ജ വി​ശ​ദീ​ക​രി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ല്‍ എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കേ​സെ​ടു​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വി​എ​മ്മി​നെ​തി​രേ ബി​എ​സ്പി, എ​സ്പി തു​ട​ങ്ങി​യ പാ​ര്‍​ട്ടി​ക​ളും രം​ഗ​ത്തു​വ​ന്നി​രു​ന്നു.



Sharing is Caring