ബാ​ങ്കു​ക​ളി​ലെ ക​ടം തിരിച്ചടക്കാന്‍ തയ്യാറാണെന്ന് മെ​ഹു​ല്‍ ചോ​ക്സി

മും​ബൈ: ബാ​ങ്കു​ളി​ലെ ക​ടം തി​രി​ച്ച​ട​യ്ക്കാ​മെ​ന്ന് മെ​ഹു​ല്‍ ചോ​ക്സി. മും​ബൈ കോ​ട​തി​യെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ത​ന്‍റെ ക​മ്ബ​നി​യാ​യ ഗീ​താ​ഞ്ജ​ലി​ക്കു 8,000 കോ​ടി രൂ​പ പി​രി​ഞ്ഞു കി​ട്ടാ​നു​ണ്ട്. അ​ത് തി​രി​കെ ല​ഭി​ച്ചാ​ലു​ട​ന്‍ ബാ​ങ്കു​ക​ളി​ലെ ക​ടം തീ​ര്‍​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ചോ​ക്സി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​ന്‍റി​ഗ്വ​യി​ല്‍ ക​ഴി​യു​ന്ന ത​ന്നെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ കോ​ട​തി ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം എ​ന്നും മെ​ഹു​ല്‍ ചോ​ക്സി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍ വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച്‌ 13,400 കോ​ടി രൂ​പ​യാ​ണ് ചോ​ക്സി​യും അ​ന​ന്ത​ര​വ​ന്‍ നീ​ര​വ് മോ​ദി​യും ത​ട്ടി​യെ​ടു​ത്ത​ത്. ഇ​തി​നു പി​ന്നാ​ലെ ചോ​ക്സി ആ​ന്‍റി​ഗ​യി​ലേ​ക്ക് ക​ട​ന്നി​രു​ന്നു.

മെ​ഹു​ല്‍ ചോ​ക്സി വ​ക്ര ബു​ദ്ധി​ക്കാ​ര​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​ക്കു കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വൈ​കാ​തെ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ആ​ന്‍റി​ഗ്വ ആ​ന്‍​ഡ് ബെ​ര്‍​മൂ​ഡ പ്ര​ധാ​ന​മ​ന്ത്രി ഗാ​സ്റ്റ​ണ്‍ ബ്രൗ​ണ്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *