ബാഴ്‌സലോണ: ബാഴ്‌സലോണ ഓപ്പണില്‍ ലോക ഒന്നാം നമ്ബര്‍ താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍. നാട്ടുകാരനായ ഗ്യുലര്‍മോ ഗാര്‍സിയ ലോപസിനെ പരാജയപ്പെടുത്തിയാണ് നദാലിന്റെ നേട്ടം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ ജയം.
ജയത്തോടെ ഓപ്പണ്‍ യുഗത്തില്‍ കളിമണ്‍കോര്‍ട്ടിലെ 40 തുടര്‍ജയങ്ങളെന്ന സ്വന്തം റെക്കോര്‍ഡ് നദാല്‍ തിരുത്തി. ക്വാര്‍ട്ടറില്‍ സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസാന്‍ ആണ് നദാലിന്റെ എതിരാളി.













