തിരുവനന്തപുരം: ആര്‍സിസിയില്‍ മരിച്ച ഒരു കുട്ടിക്കുകൂടി എച്ച്‌ഐവി എന്ന് സ്ഥിതീകരണം. രോഗം ബാധിച്ച് ആണ്‍കുട്ടി മരിച്ചത് മാര്‍ച്ച് 26നാണ്. രോഗ ബാധ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയും സ്ഥിതീകരിച്ചു. അതേസമയം ആര്‍സിസിയില്‍ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്ന വാദവുമായി ആര്‍സിസി രംഗത്തെത്തി. ആര്‍സിസിയുടെ ഈ വാദം തെറ്റാണെന്ന് കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി.













