ബാബു വധം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


മാഹി: സി.പി.എം നേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റഡിയിലുണ്ടായവരില്‍ മൂന്ന് പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ജെറിന്‍ സുരേഷ്, നിജേഷ്, ശരത്ത് എന്നീ ആര്‍എസ്‌എസ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തതെന്ന് പുതുച്ചേരി പൊലീസ് അറിയിച്ചു.


നേരത്തെ വിവാഹ ദിവസം ജെറിന്‍ സുരേഷിനെ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. തുടര്‍ന്ന് സുരേഷിന്റെ ബന്ധുക്കള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് പുതുച്ചേരി പൊലീസ് രേഖപ്പെടുത്തിയത്.


ഈ മാസം ഏഴിന് രാത്രി 9.30ന് ബാബു വീട്ടിലേക്ക് മടങ്ങവെ കോയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനടുത്തു വെച്ചായിരുന്നു അക്രമി സംഘം വെട്ടിക്കൊന്നത്. അക്രമികള്‍ റോഡില്‍ ബാബുവിനെ വളഞ്ഞിട്ട് വെട്ടിയ ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിലയില്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതിന് പിന്നാലെ മാഹി പാലത്തിനടുത്ത് വച്ച്‌ ഓട്ടോറിക്ഷാ ഡ്രൈവറും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്ബത്ത് വീട്ടില്‍ യു.സി. ഷമേജിനയും വെട്ടിക്കൊന്നിരുന്നു.



Sharing is Caring