ഇന്തോനേഷ്യയില്‍ വീണ്ടും ഭീകരാക്രമണം; രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സു​​​​​ര​​​​​ബാ​​​​​യയില്‍ പോലീസ് ആസ്ഥാനത്തിനു നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. നാല് പോലീസുകാര്‍ക്കും അഞ്ച് സാധാരണക്കാര്‍ക്കും പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും പോലീസ് ആസ്ഥാനത്തേക്ക് ബൈക്ക് ഓടിച്ചു കയറ്റിയശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സു​​​​​ര​​​​​ബാ​​​​​യയില്‍ മൂ​​​​​ന്നു ക്രി​​​​​സ്ത്യ​​​​​ന്‍ ദേ​​​​​വാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ള്‍​​​​​ക്കു നേ​​​​​രെ ഐ​​​​എ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ആ​​​​റം​​​​ഗ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി​​​​യ ചാ​​​​​വേ​​​​​ര്‍​ ആ​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ല്‍ 13പേ​​​​​ര്‍ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *