ബാണാസുരസാഗര്‍ അപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണക്കെ​ട്ടി​ല്‍ കൊ​ട്ട​ത്തോ​ണി മ​റി​ഞ്ഞ്​ കാ​ണാ​താ​യ​വ​രില്‍ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. നാവിക സേന ഇന്ന്​ രാവിലെ നടത്തിയ തെരച്ചിലിലാണ്​ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്​. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

നേരത്തെ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പ​ന്ത്ര​ണ്ടാം മൈ​ല്‍ പ​ടി​ഞ്ഞാ​റേ​ക്കു​ടി​യി​ല്‍ വി​ല്‍​സ​ണ്‍ (50), മ​ണി​ത്തൊ​ട്ടി​ല്‍ മെ​ല്‍​ബി​ന്‍ (34) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതോടെ മൂന്നു പേരുടെ മൃതദേഹം ലഭിച്ചു.

ഇനി ഒരാളുടെ മൃതദേഹം കൂടി ലഭിക്കാനുണ്ട്​. മൂന്നു ദിവസമായി ഇവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയായിരുന്നു. ഇന്നും തെരച്ചില്‍ തുടരുമെന്ന്​ അധികൃതര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *