ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ പരിശീലക കിം ജി ഹ്യൂന്‍ രാജിവെച്ചു


ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ പരിശീലകയും ദക്ഷിണ കൊറിയയുടെ ഏഷ്യന്‍ ഗെയിംസ് ചാംപ്യനുമായ കിം ജി ഹ്യൂന്‍ സിന്ധുവിന്റെ പരിശീലകസ്ഥാനം രാജിവെച്ചു. അസുഖബാധിതനായ ഭര്‍ത്താവിനെ പരിചരിക്കാനാണ് പരിശീലക സ്ഥാനമൊഴിഞ്ഞതെന്നാണ് സൂചന.


അഞ്ചുമാസത്തെ കഠിന പരിശീലനത്തിലൂടെ സിന്ധുവിനെ ലോക ചാംപ്യനാക്കിയത് കിം ആണ്.സിന്ധുവിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ മനസിലാക്കിയ കിം കൂടെയില്ലാത്തത് ഒളിമ്ബിക്‌സിന് ഒരുവര്‍ഷത്തില്‍താഴെ മാത്രം ബാക്കിനില്‍ക്കെ സിന്ധുവിന്റെ ഒരുക്കത്തെ ബാധിച്ചേക്കും.1994 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ കിം ലോക ജൂനിയര്‍ ചാംപ്യനായിരുന്നു.




Sharing is Caring