ബസ് സമരം: കടുത്ത നടപടിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിക്കരുതെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം> ബസ് സമരം നേരിടാന്‍ സര്‍ക്കാരിന് മുന്നില്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നും കടുത്ത നിയമനടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കരുതെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍.
നാല് ദിവസമായി സമരത്തിലുള്ള സ്വകാര്യ ബസ് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു മന്ത്രി. ബസുടമകളുമായി ഒരു യുദ്ധപ്രഖ്യാപനത്തിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അതിനുള്ള സാഹചര്യം ഉടമകളായിട്ട് സൃഷ്ടിക്കരുത്. മുഖ്യമന്ത്രിയുമായിട്ടുള്ള കൂടികാഴ്ചക്ക് ശേഷമേ ബസുടമകളുമായി ഇനി ചര്‍ച്ചയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് മിനിമം രണ്ടുരൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം . ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ബസ് സമരം നാലാം ദിനത്തിലേക്ക് കടന്നപ്പോള്‍ ബസ് ഉടമകള്‍ക്ക് ഇടയിലും ഭിന്നതയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *