ബസ് നിരക്ക് വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍


തിരുവനന്തപുരം: കോവിഡ് കാല ബസ് നിരക്കു വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍. വിജ്ഞാപനം പുറത്തിറങ്ങി. 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറയും. 5 കിലോമീറ്റര്‍ യാത്രയ്ക്ക് 8 രൂപയ്ക്കു പകരം ഇനി 10 രൂപ നല്‍കണം.


കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസിനും ഇതേ നിരക്കാണെങ്കിലും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ സൂപ്പര്‍ ക്ലാസ് ബസുകള്‍ക്കു മിനിമം നിരക്കിലും കിലോമീറ്റര്‍ ചാര്‍ജിലും 25% വര്‍ധനയുണ്ട്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. കിലോമീറ്റര്‍ ചാര്‍ജ് നിലവിലെ 70 പൈസ എന്നത് 90 പൈസയാക്കി. രണ്ടര കിലോമീറ്റര്‍ കഴിഞ്ഞുള്ള യാത്രക്ക് പുതിയ സ്റ്റേജും നിരക്കുമാകും. കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ക്കും നിരക്ക് ബാധകമാകും.


ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ നടപടി. അതേസമയം, മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പത്ത് രൂപയാക്കണമെന്ന രാമചന്ദ്രന്‍ കമ്മിറ്റിയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചില്ല. വിദ്യാര്‍ത്ഥികളുടെ കണ്‍സക്ഷന്‍ ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണമെന്ന ആവശ്യവും മന്ത്രിസഭായോഗം തള്ളിയിരുന്നു.



Sharing is Caring