ബഫര്‍സോണില്‍ ഉപഗ്രഹ സര്‍വേ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉപഗ്രഹ സര്‍വേ അവ്യക്തമാണെന്നും നേരിട്ടുള്ള സര്‍വേ ഉടന്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും ബഫര്‍സോണ്‍ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

‘കേന്ദ്ര സര്‍ക്കാരിന്റെ സംശയം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. ആശയക്കുഴപ്പമുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. വ്യക്തതയില്ലാത്ത ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയത്. ഇത് ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. സര്‍ക്കാര്‍ ഗൗരവരമായിത്തന്നെ കാണണം. വിഷയത്തില്‍ കെ റെയില്‍ മാേഡല്‍ സമരം സംഘടിപ്പിക്കും. വിവാദമായപ്പോഴാണ് പോരായ്മകള്‍ പഠിക്കുന്നത്. അതുവരെ റിപ്പോര്‍ട്ട് ഫ്രീസറില്‍ വച്ചു’- പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.













