ബംഗളൂരുവില്‍ യുവാവിന് ക്രൂരമര്‍ദ്ധനം, കോണ്‍ഗ്രസ് എം.എല്‍.എയുടെ മകന്‍ കീഴടങ്ങി


ബംഗളൂരു: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ബംഗളൂരു കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് ഹാരിസ് നാലപ്പാട് പൊലിസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് ബംഗളൂരു യു.ബി സിറ്റിയിലെ റസ്റ്റോറന്റില്‍ വച്ച്‌ മുഹമ്മദ് ഹാരിസും സുഹൃത്തുക്കളും ചേര്‍ന്ന് ഡോളാര്‍സ് കോളനി സ്വദേശി വിദ്വെെതിനെ ക്രൂരമായി മര്‍ദ്ധിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്നും നേരത്തെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.


രാത്രി വെെകി ഭക്ഷണം കഴിക്കാനെത്തിയ വിദ്വെെതിന് കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ കസേരയില്‍ നേരെ ഇരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മുഹമ്മദ് എത്തി കസേര നേരെയിടാന്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്വെെതിനെ സമീപത്തെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദ്വെെതിനെ പിന്തുടര്‍ന്ന് ആശുപത്രിയിലെത്തിയ മുഹമ്മദും സുഹൃത്തുക്കളും ഇയാളെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.




Sharing is Caring