ഫൈനലില്‍ ബംഗളുരുപൊരുതിത്തോറ്റു


എ.​എ​ഫ്.​സി ക​പ്പി​ന്റെ ഫൈ​ന​ലില്‍ ഇ​ന്ത്യന്‍ ക്ല​ബ് ബം​ഗ​ളു​രു എ​ഫ്.​സി​ക്ക് തോല്‍​വി. അ​വ​സാ​നം വ​രെ പൊ​രു​തി ക​ളി​ച്ചെ​ങ്കി​ലും ഇ​റാ​ക്കി ക്ല​ബ് അല്‍ ഖു​വ- അല്‍ ജാ​വി​യ​യു​ടെ പോ​രാ​ട്ട വീ​ര്യ​ത്തി​നു മു​ന്നില്‍ ഒ​ടു​വില്‍ ബം​ഗ​ളു​രു എ​ഫ്.​സി തോല്‍​വി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​പ​ക്ഷീ​യ​മായ ഒ​രു​ഗോ​ളി​നാ​യി​രു​ന്നു ബം​ഗ​ളു​രു​വി​ന്റെ തോല്‍​വി. എ​ഴു​പ​താം മി​നി​റ്റി​ലാ​യി​രു​ന്നു ഇ​ന്ത്യന്‍ ഫു​ട്ബാള്‍ ആ​രാ​ധ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി ഇ​റാ​ക്കി ക്ല​ബി​നാ​യി ഹ​മ്മാ​ദി അ​ഹ​മ​ദ് വി​ജയ ഗോള്‍ നേ​ടി​യ​ത്.
ടോ​പ് സ്കോ​റര്‍ പ​ട്ടം സ്വ​ന്ത​മാ​ക്കിയ ഹ​മ്മാ​ദി​യു​ടെ ടൂര്‍​ണ​മെ​ന്റി​ലെ 16​-ാം ഗോ​ളാ​യി​രു​ന്നു ഇ​ത്.


ആ​ദ്യ പ​കു​തി​യില്‍ മി​ക​ച്ച അ​വ​സ​ര​ങ്ങള്‍ കി​ട്ടി​യി​ട്ടും ഇ​രു ടീ​മു​കള്‍​ക്കും ഗോള്‍ നേ​ടാന്‍ സാ​ധി​ച്ചി​ല്ല. എ​ന്നാല്‍, ര​ണ്ടാം പ​കു​തി​യില്‍ തു​ട​ക്കം മു​തല്‍ ഇ​റാ​ക്കി ക്ല​ബ് ബം​ഗ​ളു​രു​വി​ന്റെ പോ​സ്റ്റി​ലേ​ക്ക് ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ടു. പ​ല​തും പ്ര​തി​രോ​ധ​ത്തില്‍ ത​ട്ടി അ​ക​ന്നു. ചി​ല​ത് ഗോ​ളി​യു​ടെ മി​ക​വി​ലും.
എ​ന്നാല്‍ എ​ഴു​പ​താം മി​നി​റ്റില്‍ ബം​ഗ​ളു​രു​വി​ന്റെ വെ​ല്ലു​വി​ളി മ​റി​ക​ട​ന്ന് 70​-ാം മി​നി​റ്റില്‍ ഫാല്‍​ക്ക​ണു​കള്‍ എ​ന്നു വി​ളി​പ്പേ​രു​ള്ള എ​യര്‍​ഫോ​ഴ്സ് ക്ല​ബ് ഇ​റാ​ക്ക് ഗോള്‍ നേ​ടു​ക​യാ​യി​രു​ന്നു.
ബം​ഗ​ളു​രു​വി​ന്റെ പ്ര​തി​രോധ നി​ര​യെ മു​ഴു​വന്‍ നി​ഷ്പ്ര​ഭ​മാ​ക്കി അം​ജ​ദ് റാ​ദി​യാ​ണ് പ​ന്ത് പെ​നല്‍​റ്റി ബോ​ക്സി​നു​ള്ളില്‍ എ​ത്തി​ച്ച​ത്. തു​ടര്‍​ന്ന് പ​ന്ത് ഹ​മ്മാ​ദി അ​ഹ​മ​ദി​ന് നല്‍​കി. ഹ​മ്മാ​ദി പി​ഴ​വു​ക​ളി​ല്ലാ​തെ പ​ന്ത് ഗോ​ളി​യു​ടെ കാ​ലു​കള്‍​ക്കി​ട​യി​ലൂ​ടെ ​വ​ല​യ്ക്കു​ള്ളി​ലാ​ക്കി. തു​ടര്‍​ന്ന് മി​ക​ച്ച അ​വ​സ​ര​ങ്ങള്‍ ബം​ഗ​ളു​രു ക്യാ​പ്​ടന്‍ സു​നില്‍ ഛേ​ത്രി​യ്ക്ക് ല​ഭി​ച്ചെ​ങ്കി​ലും ഗോള്‍ നേ​ടാന്‍ സാ​ധി​ച്ചി​ല്ല. അ​വ​സാന നി​മി​ഷ​ങ്ങ​ളില്‍ ബം​ഗ​ളു​രു കി​ണ​ഞ്ഞു പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ല​ക്ഷ്യം നേ​ടാ​നാ​യി​ല്ല.




Sharing is Caring