ഫേസ്ബുക്ക് ഈ മൂന്ന് ആപ്പുകള്‍ നിര്‍ത്തലാക്കി


ഫേസ്ബുക്ക് അധികം ഉപയോഗമില്ലാതിരുന്ന മൂന്ന് ആപ്പുകള്‍ നിര്‍ത്തിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. Hello, Moves, tbh എന്നീ മൂന്ന് ഫേസ്ബുക്ക് മൊബൈല്‍ ആപ്പുകളാണ് ഫേസ്ബുക്ക് നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഈ ആപ്പുകള്‍ ഉള്ളത് തന്നെ നമ്മളില്‍ പലരും ഇപ്പോഴായിരിക്കും അരിഞ്ഞത്. മൂന്നും വേണ്ടത്ര പ്രചാരം ലഭിക്കാതെ വന്നപ്പോള്‍ ഇവയെ നിര്‍ത്തലാക്കാന്‍ കമ്ബനി തീരുമാനിക്കുകയായിരുന്നു.


ഫിറ്റ്നസ് ആപ്പ് ആയിട്ടായിരുന്നു Moves അവതരിച്ചത്. ബ്രസീല്‍, നൈജീരിയ, യുഎസ് പോലുള്ള രാജ്യങ്ങളില്‍ ആന്‍ഡ്രോയിഡ് ഡയലറിന് പകരമായി ഉപയോഗിക്കാനായി അവതരിപ്പിച്ച ഒരു ആപ്പ് ആയിരുന്നു Hello. പക്ഷെ വേണ്ടത്ര പ്രചാരം ഈ ആപ്പ് നേടിയില്ല. tbh ആണെങ്കില്‍ വെറും എട്ട് മാസം മുമ്ബ് ഫേസ്ബുക്ക് സ്വന്തമാക്കിയ അമേരിക്കന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉപയോഗിച്ചുവന്നിരുന്ന സോഷ്യല്‍ മീഡിയ ആപ്പ് ആയിരുന്നു.




Sharing is Caring