പെന്‍ബുക്‌സ് ഉടമ പോളി കെ അയ്യമ്ബള്ളി അന്തരിച്ചു


ആലുവ: പത്രപ്രവര്‍ത്തകനും എഴുത്തുകാരനും പെന്‍ബുക്സ് ഉടമയുമായ പോളി കെ അയ്യമ്ബിള്ളി (52) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അങ്കമാലി എല്‍.എഫ് ആശുപത്രിയിലായിരുന്നു അന്ത്യം.മുന്‍ നിയമസഭാ സ്പീക്കര്‍ എ.പി.കുര്യന്റെ മകനും പത്രപ്രവര്‍ത്തകനും പെന്‍ ബുക്സ് മാനേജിംഗ് ഡയറക്ടറുമായിരുന്നു. സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ആലുവ വെളിയത്തുനാടുള്ള വീട്ടില്‍.


നിരവധി ചെറുകഥകളും കവിതകളുമെല്ലാം എഴുതിയിട്ടുണ്ട് . മംഗളം കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്നു. 95 ലാണ് ആലുവ കേന്ദ്രീകരിച്ച്‌ പെന്‍ ബുക്‌സ് എന്ന സ്ഥാപനം ആരംഭിച്ചത്. 2008 ഓടെ സാമ്ബത്തിക ബാധ്യതയെത്തുടര്‍ന്ന് പെന്‍ ബുക്‌സിന്റെ പ്രവര്‍ത്തനം നിലച്ചു.




Sharing is Caring