ഫെഡറല്‍ ബാങ്കിന്‍റെ സൗജന്യ കോവിഡ് വാക്സിനേഷന്‍ പദ്ധതി

മൂക്കന്നൂര്‍: ഫെഡറല്‍ ബാങ്കിന്‍റെ സി. എസ്. ആര്‍ പദ്ധതിയുടെ ഭാഗമായി 22 ലക്ഷം രൂപ ചിലവില്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രദേശത്ത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 3000 പേര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കുന്നു. പദ്ധതിയുടെ ഉദ്ഘാടനം മൂക്കന്നൂര്‍ എം. എ. ജി. ജെ. ആശുപത്രിയില്‍ വച്ച് ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി.രാജു ഹോര്‍മിസ് നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പോള്‍ പി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്‍റും എറണാകുളം സോണല്‍ ഹെഡ്ഡുമായ കുര്യാക്കോസ് കോണില്‍, സി. എസ്. ടി സുപ്പീരിയര്‍ ജനറല്‍ ബ്ര. വര്‍ഗീസ് മഞ്ഞളി, ഗ്രാമപഞ്ചായത്ത് അംഗം പി. വി. മോഹനന്‍, കെ. പി. ഹോര്‍മിസ് എഡ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്‍റ് ടി. പി. മത്തായി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം. എ. ജി. ജെ. ആശുപത്രി ഡയറക്ടര്‍ ബ്ര. തോമസ് കരോണ്ടുകടവില്‍ സ്വാഗതം ആശംസിച്ചു, ഫെഡറല്‍ ബാങ്ക് മൂക്കന്നൂര്‍ ബ്രാഞ്ച് സീനിയര്‍ മാനേജര്‍ പി. വി. ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.

2021 ജൂലൈ 28 മുതല്‍ മൂക്കന്നൂര്‍ എം.എ.ജി.ജെ. ആശുപത്രിയില്‍ വച്ചാണ് സൗജന്യ വാക്സിനേഷന്‍ പദ്ധതി നടപ്പാക്കുന്നത്.

Photo Caption: മൂക്കന്നൂര്‍ എം. എ. ജി. ജെ. ആശുപത്രിയില്‍ വച്ച് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 3000 പേര്‍ക്ക് ഫെഡറല്‍ ബാങ്ക് നടത്തിയ സൗജന്യ കോവിഡ് വാക്സിന്‍ പദ്ധതി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി.രാജു ഹോര്‍മിസ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *