ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ നൂറിനുള്ളില്‍ തന്നെ; ബ്രസീല്‍ രണ്ടാമത്; അര്‍ജന്റീന അഞ്ചാമതും


ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വാസം. പുതിയ റാങ്കിങ്ങില്‍ ഇന്ത്യ ആദ്യ നൂറിനുള്ളില്‍ തന്നെ. ഫിഫയുടെ ഫുട്‌ബോള്‍ ലോക റാങ്കിങ്ങില്‍ തുടര്‍ച്ചയായ മൂന്നാം മാസത്തിലും ആദ്യ നൂറിനുള്ളിലെ സ്ഥാനം കൈവിടാതെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്നേറുന്നു. ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ 97-ാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ. മാര്‍ച്ചില്‍ 99-ാം റാങ്കിലെത്തിയ ഇന്ത്യ ഏപ്രിലില്‍ അത് മെച്ചപ്പെടുത്തി 97-ലെത്തി. മേയില്‍ ഈ റാങ്കില്‍ തന്നെ തുടരുകയാണ്. ഈ വര്‍ഷം ഒരു അന്താരാഷ്ട്ര മത്സരം മാത്രമാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്.


ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ കിര്‍ഗിസ്ഥാനോടായിരുന്നു മത്സരം. തോല്‍വിയറിയാത്ത തുടര്‍ച്ചയായ 13 മത്സരത്തിന് ശേഷം ഈ മത്സരത്തില്‍ ഇന്ത്യ 2-1 ന് പരാജയപ്പെട്ടു. അതേ സമയം ഈ തോല്‍വി ഫിഫ റാങ്കിങ്ങില്‍ പ്രതിഫലിച്ചിട്ടില്ല.


ലോക ചാമ്ബ്യന്‍മാരായ ജര്‍മനിയാണ് ഫിഫ റാങിങ്ങില്‍ ഒന്നാമത്. ബ്രസീല്‍ രണ്ടാമതും ബെല്‍ജിയം മൂന്നാം സ്ഥാനത്തുമാണ്. അര്‍ജന്റീന അഞ്ചാം സ്ഥാനത്താണുള്ളത്.



Sharing is Caring