ഫിംഗര്‍പ്രിന്‍റ്​ ലോക്കിന്റെ അധിക സുരക്ഷ വാട്​സ്​ ആപിലേക്കും

ടെക്​ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫിംഗര്‍പ്രിന്‍റ്​ ലോക്കിന്റെ അധിക സുരക്ഷ വാട്​സ്​ ആപിലേക്കും. ഐ.ഒ.എസ്​ ഉപയോക്​താകള്‍ക്ക്​ ലഭ്യമായതിന്​ പിന്നാലെയാണ്​ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡില്‍ വാട്​സ്​ആപ്​ ബീറ്റ ഉപയോഗിക്കുന്നവര്‍ക്കും ലഭിക്കുന്നത്​.

വാട്​സ്​ ആപില്‍ സെറ്റിങ്​സ്​-അക്കൗണ്ട്​-പ്രൈവസി-ഫിംഗര്‍പ്രിന്‍റ്​ ലോക്ക്​ എന്ന ക്രമത്തിലാണ്​ പുതിയ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക. ആന്‍ഡ്രോയിഡ്​ ഓപ്പറേറ്റിങ്​ സിസ്​റ്റം മാഷ്​മല്ലോയോ അതിന്​ മുകളിലോ ഉപയോഗിക്കുന്നവര്‍ക്ക്​ മാത്രമാവും വാട്​സ്​ ആപില്‍ ഫിംഗര്‍പ്രിന്‍റ്​ ലഭ്യമാവുക.

പുതിയ സംവിധാന പ്രകാരം വാട്​സ് ആപ്​​ തുറക്കാന്‍ ഫിംഗര്‍പ്രിന്‍റ്​ ആവശ്യമായി വരും. ഒരു മിനുട്ട്​ മുതല്‍ 30​ മിനുട്ട്​ വരെ സമയത്തിനുള്ളില്‍ വാട്​സ്​ ആപ്​ ഓ​ട്ടോമാറ്റിക്കായി ലോക്കാവുന്ന രീതിയിലേക്ക്​ മാറ്റാനും ഉപയോക്​താക്കള്‍ക്ക്​ സാധിക്കും. ടെക്​ സൈറ്റായ വാബീറ്റ ഇന്‍ഫോയാണ്​ വാട്​സ്​ ആപിന്‍െറ പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്​ വിട്ടത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *