ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: വിശദീകരണം നല്‍കാന്‍ എം.സി കമറുദ്ദീന്‍ പാണക്കാടെത്തി


ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കൂടുതല്‍ പരാതികള്‍. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച 10 പരാതികള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്ക് പുറമെ മറ്റ് ഡയറക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കുമെന്ന് സൂചന. മുസ്‍ലീം ലീഗ് നേതാക്കള്‍ക്ക് വിശദീകരണം നല്‍കാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ രാത്രിയോടെ പാണക്കാടെത്തി.


ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഓരോ ദിവസവും കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ്. ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെയും മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും പ്രതി ചേര്‍ത്താണ് നിക്ഷേപകരുടെ പരാതി. ചന്തേര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പത്ത് പേര്‍ നേരിട്ടെത്തി പരാതി നല്‍കി. ഇന്നും കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുമെന്നാണ് സൂചന. ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ക്കും പുറമെ സ്ഥാപനത്തിന്‍റെ തുടക്കം മുതലുണ്ടായിരുന്ന മറ്റ് ഡയറക്ടര്‍മാരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നതായി സൂചനയുണ്ട്.

online news portal



Sharing is Caring