സിനിമയില്‍ പല വേഷങ്ങളില്‍ പയറ്റി തെളിഞ്ഞ ശേഷം ഗിന്നസ് പക്രു നിര്‍മ്മാണ രംഗത്തേക്ക് ചുവടു വെയ്ക്കുന്നു. പക്രു തന്നെയാണ് ചിത്രത്തിലെ നാകന്‍. ഫാന്‍സി ഡ്രസ് എന്ന് പേരിട്ട ചിത്രത്തില്‍ പുതുമുഖമാണ് നായിക. സര്‍വ ദീപ്തയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പക്രു തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, ബിജുക്കുട്ടന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പുതുമുഖമാണ് നായിക. ഈ മാസം 15ന് ഗോവയില്‍ ചിത്രീകരണം തുടങ്ങും. പത്ത് ദിവസത്തിന് ശേഷം കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്യും. രഞ്ജിത്ത് സ്‌കറിയയാണ് സംവിധായകന്‍. പക്രുവും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. കാമറ- പ്രദീപ് നായര്‍, സംഗീതം- രതീഷ് വേഗ, എഡിറ്റര്‍ – വി.സാജന്‍, കലാസംവിധാനം-ദിലീപ് നാഥ്, പി.ആര്‍.ഒ എ.എസ് ദിനേശ്. ഉടന്‍ റിലീസ് ചെയ്യുന്ന പക്രുവിന്റെ ചിത്രം രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജയാണ്.














