തകര്‍ന്ന ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ രണ്ടാം ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുന്നു


ജക്കാര്‍ത്ത: പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കുള്ളില്‍ ജാവാ കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ തുടരുന്നു. ഒരു ബ്ലാക്ക് ബോക്‌സ് നേരെേത്ത ലഭിച്ചിരുന്നു എന്നാല്‍ അത് കേടുവന്ന നിലയിലാണ്. ഇതില്‍നിന്നു വിവരം വീണ്ടെടുക്കാന്‍ പ്രയാസമാകുമെന്നു വിദഗ്ധര്‍ പറയുന്നു.


189 പേരുമായി ലയണ്‍ എയറിന്റെ ബോയിങ് 737 മാക്‌സ് എട്ട് വിമാനം തിങ്കളാഴ്ചയാണു തകര്‍ന്നു വീണത്. യാത്രക്കാരെല്ലാവരും മരിച്ചു. ജക്കാര്‍ത്തയില്‍നിന്നു പങ്കാല്‍ പിനാങ്ങിലേക്കു പുറപ്പെട്ട് 13-ാം മിനിറ്റില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.




Sharing is Caring