പ്ലേ ബോയ് മാഗസിന്‍ എഡിറ്റര്‍ ഹ്യൂഗ് ഹെഫ്‌നര്‍ അന്തരിച്ചു


പ്ലേ ബോയ് മാഗസിന്‍ എഡിറ്റര്‍ ഹ്യൂഗ് ഹെഫ്‌നര്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. 1926 ഏപ്രിലില്‍ ഷിക്കാഗോയിലായിരുന്നു ഹെഫ്‌നര്‍ ജനിച്ചത്.


പ്ലേ ബോയ് എന്റര്‍ പ്രൈസസിന്റെ സ്ഥാപകനും ചീഫ് ക്രിയേറ്റിവ് ഓപിസറുമായിരുന്നു ഇദ്ദേഹം. ‘ പ്ലേ ബോയ്’ അധികൃതര്‍ തങ്ങളുടെ സ്ഥാപക എഡിറ്റരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അളവറ്റ സമ്പത്തിനുടമയായ ഇദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയുമായിരുന്നു.


എസ്‌ക്വര്‍’ എന്ന പ്രസിദ്ധീകരണത്തില്‍ ലേഖകനായി ജോലി നോക്കിയിരുന്ന ഹെഫ്‌നര്‍ 1953-ലാണ് 45 നിക്ഷേപകരുമായി 8000 ഡോളര്‍ മുതല്‍മുടക്കില്‍ സ്വന്തം സംരഭമായ പ്ലേ ബോയ് മാസിക ആരംഭിച്ചത്.’സ്റ്റാഗ് നൈറ്റ്’ എന്ന പേരായിരുന്നു ആദ്യം മാസികയ്ക്ക് പേര് നല്‍കിയിരുന്നതെങ്കിലും ട്രേഡ് മാര്‍ക്ക് സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് പേര് മാറ്റി. തുടര്‍ന്നങ്ങോട്ട് ലക്ഷക്കണക്കിന് കോപ്പികളുടെ വില്‍പ്പനയുമായി പ്ലേ ബോയ് ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മാസികയായി വളരുകയായിരുന്നു.



Sharing is Caring