പ്ര​ധാ​ന​മ​ന്ത്രി ഞാ​യ​റാ​ഴ്ച​യെ​ത്തും; സ്ഥ​ലം എം​എ​ല്‍​എ വി.​പി. സ​ജീ​ന്ദ്ര​ന് വേദിയില്‍ ഇ​ട​മി​ല്ല

കൊ​ച്ചി: കൊ​ച്ചി​ന്‍ റി​ഫൈ​ന​റി​യി​ല്‍ ഞാ​യ​റാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ സ്ഥ​ലം എം​എ​ല്‍​എ വി.​പി. സ​ജീ​ന്ദ്ര​ന് വേ​ദി​യി​ല്‍ ഇ​ട​മി​ല്ല. റി​ഫൈ​ന​റി​യി​ലെ പ​ദ്ധ​തി തു​ട​ങ്ങി​വ​ച്ച​ത് യു​പി​എ സ​ര്‍​ക്കാ​രാ​ണ്. കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യെ മാ​റ്റി​നി​ര്‍​ത്തു​ന്ന​ത് മ​നഃ​പൂ​ര്‍​വ​മാ​ണെ​ന്നും വി.​പി. സ​ജീ​ന്ദ്ര​ന്‍ ആരോപിച്ചു.

കൊ​ച്ചി​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ബി​പി​സി​എ​ലി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. പി​ന്നീ​ട് റി​ഫൈ​ന​റി​യു​ടെ മെ​യി​ന്‍ ക​ണ്‍​ട്രോ​ള്‍ ക​ണ്‍​സോ​ള്‍ സ​ന്ദ​ര്‍​ശി​ക്കും. തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് 2.35ന് ​ബി​പി​സി​എ​ലി​ന്‍റെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റി​ഫൈ​ന​റി എ​ക്സ്പാ​ന്‍​ഷ​ന്‍ കോം​പ്ല​ക്സ് നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്യും.

ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റീ​സ് പി.​സ​ദാ​ശി​വം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മ​ന്ത്രി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, മ​റ്റു വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ള്‍​ക്കു മാ​ത്ര​മാ​ണു പ്ര​വേ​ശ​നം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *