പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍


ബെയ്ജിങ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. രണ്ടു ദിവസത്തെ അനൗദ്യോഗിക ചര്‍ച്ചയ്ക്കായാണ് മോദി ചൈനയിലെത്തിയത്. വുഹാനില്‍ വെച്ച്‌ മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങുമായി കൂടിക്കാഴ്ച നടത്തും.


ഇന്ത്യ-ചൈന ബന്ധത്തിലെ പുരോഗതി സംബന്ധിച്ച്‌ ഇരു രാജ്യങ്ങളും തമ്മില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നു മോദി അറിയിച്ചു. വെള്ളിയാഴ്ച്ച ചര്‍ച്ച ആരംഭിക്കുക. ദോക്ലാം, ജയ്ശെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ വിട്ടുകിട്ടല്‍, ചൈന-പാക് സാമ്പത്തിക ഇടനാഴി, ആണവ വിതരണ സഖ്യത്തിലെ ഇന്ത്യയുടെ അംഗത്വം തുടങ്ങി ഇരു രാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.




Sharing is Caring