ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്ക് വിളിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമഗ്ര ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ കത്തയച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തണമെന്നും ഇമ്രാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

ഭീകരവാദത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പാകിസ്താന്‍ ഇപ്പോഴും തയ്യാറാണ്- പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി എഴുതി.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ ജവാനെ പാകിസ്താന്‍ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ കത്ത് വന്നത്.














