പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്


ദില്ലി: പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. കെസി വേണുഗോപാല്‍ എം പിയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. സിഎജി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും സഭയില്‍ വയ്ക്കില്ല എന്ന് കോടതിയെ അറിയിച്ചതും അവകാശലംഘനമെന്ന് കോണ്‍ഗ്രസ് നോട്ടീസില്‍ ആരോപിക്കുന്നു.


റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിനിടെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം എഴുതിയത് അവകാശലംഘനമാണെന്നാരോപിച്ചാണ് നോട്ടീസ്. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് ഈ സത്യവാഹ്മൂലം ഉദ്ധരിച്ച്‌ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.




Sharing is Caring