യു.എസിന്റെ പ്രഥമ വനിതാ പ്രസിഡന്റാവാനുള്ള യോഗ്യത സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ കമലാ ഹാരിസിനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഹിലരി ക്ലിന്റന്റെ സാധ്യതകള്‍ അടഞ്ഞ ശേഷമാണ് ഇങ്ങനൊരു ചര്‍ച്ച ഉരിത്തിരിഞ്ഞിരിക്കുന്നത്.
സെനറ്റില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി ഉന്നത വിജയം നേടിയ ഈ 51 കാരിയുടെ മാതാവ് ചെന്നൈയില്‍ നിന്നും പിതാവ് ജമൈക്കയില്‍ നിന്നുമാണ്.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ കമലയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കേയാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്.
നിലവില്‍ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലാണ് കമല. യു.എസിന്റെ പ്രഥമ പ്രസിഡന്റായി കമല വൈറ്റ് ഹൗസിലെത്തുമെന്ന് ദ ഹഫിങ്ടണ്‍ പോസ്റ്റ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബരാക് ഒബാമയ്ക്കും വൈസ് പ്രസിഡന്റ് ജിയോ ബിഡെനും ശേഷം ഏറ്റവും ശക്തയായ നേതാവാണ് കമലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുമായുള്ള കൂട്ടുകെട്ട് 2020 ലെ തെരഞ്ഞെടുപ്പില്‍ കമലയുടെ സ്ഥാനാരോഹണത്തില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.













