പ്രതിരോധ മന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നും ഇന്ന് രാവിലെയാണ് അധികാരം ഏറ്റെടുത്തത്.
ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്നത്.

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായ പോയ സാഹചര്യത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കിയിരിക്കുകയായിരുന്നു.
തന്റെ പ്രഥമ പരിഗണന ഇന്ത്യന്‍ സായുധ സേനയ്ക്കായിരിക്കുമെന്നും ഏറ്റവും ശ്രമകരമായ ദൗത്യമാണ് ഏറ്റെടുക്കുന്നതെന്ന് ചുമതലയേറ്റ ശേഷം നിര്‍മല സീതാരാമന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളുടെ നിര്‍മാണത്തെ ഉള്‍പ്പെടുത്തി കൂടുതല്‍ ഫലപ്രദമാക്കുമെന്നും അവര്‍ പറഞ്ഞു.













