പ്രതിപക്ഷത്തിന്റെ എതിര്‍പ്പു തള്ളി മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

വിവാദങ്ങള്‍ക്കിടെ മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. മൂന്നും തലാഖും ഒറ്റയടിയ്ക്ക് ചൊല്ലിയുള്ള വിവാഹമോചനത്തെ ക്രിമിനല്‍കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമായ ബില്ലാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

ബില്‍ മുസ്‌ലിം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ഇത് ചരിത്രദിനമാണെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ബില്‍ മൗലികാവകാശങ്ങളുടെ ലംഘനവും നിയമവിരുദ്ധവുമാണെന്ന് എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി വിധിച്ച സുപ്രിംകോടതി ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രം രൂപം നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *