പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹത -കെ. സുധാകരന്‍


കണ്ണൂര്‍: ഷുഹൈബ് വധകേസില്‍ പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലും അന്വേഷണ സംഘം ഇതുവരെ തയാറായിട്ടില്ല. ഇന്നത്തെ സര്‍വകക്ഷി യോഗം പ്രഹസനമാണെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.


തെളിവു നശിപ്പിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടിയെന്ന് പറയുന്ന പൊലീസ് അവരെ കോടതിയില്‍ ഹാജരാക്കി കൈയൊഴിയുകയാണ് ചെയ്തത്. ഇത് ദുരൂഹമാണെന്നും സുധാകരന്‍ ആരോപിച്ചു.




Sharing is Caring