പ്രണയാഭ്യര്‍ഥന നിരസിച്ചു:സഹപാഠികള്‍ ഹാള്‍ ടിക്കറ്റ് കീറിയതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു


തമിഴ്‌നാട്‌:സഹപാഠികള്‍ ഹാള്‍ ടിക്കറ്റ് കീറിയതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. 12 ക്ലാസില്‍ പഠിക്കുന്ന ദളിത് പെണ്‍കുട്ടിയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം നടന്നത്.


17 വയസുകാരിയായ തമിഴരസിയാണ് ആത്മഹത്യ ചെയ്തത്. ബോര്‍ഡ് പരീക്ഷ നടക്കുന്ന വേളയില്‍ സഹപാഠികള്‍ ഹാള്‍ടിക്കറ്റ് നശിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി മനോവിഷമത്തിലായിരുന്നു. തന്റെ ഭാവി തകര്‍ന്നതായി കരുതിയ തമിഴരസി വീട്ടിലെത്തിയ ശേഷം ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
രണ്ട് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയുടെ ഹാള്‍ടിക്കറ്റ് കീറി കളഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളുടെ പ്രണയാഭ്യര്‍ത്ഥന നിരസച്ചതിന്റെ പ്രതികാരമായിട്ടാണ് ഇവര്‍ ഹാള്‍ടിക്കറ്റ് നശിപ്പിച്ചത്.




Sharing is Caring