പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച്‌ ന​ട​പ​ടി ഇ​ന്നു ഉ​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ അ​റി​യി​ച്ചു. ഇ​തേ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ടി​ക്കാ​റാം മീ​ണ നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. മീ​ണ​യു​ടെ ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദ്ദേ​ശം ഡി​ജി​പി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഡി​ജി​പി ഇ​ന്നു രാ​വി​ലെ ഓ​ഫീ​സി​ലെ​ത്തി​യ ശേ​ഷം ന​ട​പ​ടി സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ക്കും. ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര ഡ്യൂ​ട്ടി​യി​ലു​ള്ള ക​മാ​ന്‍​ഡോ വൈ​ശാ​ഖി​നെ സ​സ്പെ​ന്‍റ് ചെ​യ്യു​മെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. വൈ​ശാ​ഖി​നെ​തി​രെ ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ ച​ട്ടം 136 ഡി ​എ‍​ഫ് ജി ​എ​ന്നി വ​കു​പ്പു​ക​ള്‍ പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സ​ര്‍​വീ​സ് ച​ട്ട പ്ര​കാ​ര​വും ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദ്ദേ​ശം. ഇ​തു കൂ​ടാ​തെ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ​ങ്ക് സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണ​വും ഉ​ണ്ടാ​കും.

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​യ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രു​ണ്‍ മോ​ഹ​ന്‍,ര​തീ​ഷ്,രാ​ജേ​ഷ് കു​മാ​ര്‍,മ​ണി​ക്കു​ട്ട​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​മാ​ണ് നി​ര്‍​ദ്ദേ​ശം. വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​നു പു​റ​മേ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച്‌ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​ള്ള അ​ന്വേ​ഷ​ണ​വും ഉ​ണ്ടാ​കും. മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചാ​യി​രി​ക്കും അ​ന്വേ​ഷ​ണ​മെ​ന്നാ​ണ് സൂ​ച​ന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *