പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ അറസ്റ്റുചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു


എ.ഡി.ജി.പി. സുദേഷ് കുമാറിന്റെ മകളുടെ പരാതിയില്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഗവാസ്‌കര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.


എഡിജിപിയുടെ മകളുടെ പരാതിയില്‍ തിനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗവാസ്‌കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും അത് റദ്ദാക്കണമെന്നുമാണ് ഗവാസ്‌കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.


കേസ് റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ഹര്‍ജി അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.



Sharing is Caring