പോക്‌സോ കേസ്; കണ്ണൂരില്‍ മുന്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍


വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കണ്ണൂരില്‍ മുന്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യില്‍ വേശാല നെല്ലിയോട്ട് വയല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ടി പ്രശാന്തനെയാണ് പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.


പതിനാലും പന്ത്രണ്ടും വയസുള്ള വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയിലാണ് പൊലീസ് നടപടി. ബാലസംഘം പ്രവര്‍ത്തകരാണ് കുട്ടികളെന്നും വിവരം. പ്രതിയെ കണ്ണൂര്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കും.




Sharing is Caring