പൊലീസിനു നേരെ ബൈക്കോടിച്ചു കയറ്റി


കോഴിക്കോട് കൊടുവള്ളിയില്‍ വാഹന പരിശോധയ്ക്കിടെ പൊലീസിനു നേരെ ബൈക്കോടിച്ചു കയറ്റി. സാരമായി പരുക്കേറ്റ സീനിയര്‍ സിപിഒ ദയാനന്ദനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കോത്ത് കച്ചേരിമുക്ക് അങ്ങാടിക്ക് സമീപമാണ് സംഭവം.രണ്ട് പേരാണ് അപകടം വരുത്തിയ ബൈക്കിലുണ്ടായിരുന്നത്. നരിക്കുനി ഭാഗത്തേക്കു പോയ ബൈക്കിലുണ്ടായിരുന്നവരെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.കൊടുവള്ളി എസ്‌ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ വൈകിട്ട് നാലരയോടെയാണ് കച്ചേരിമുക്കില്‍ വാഹന പരിശോധന ആരംഭിച്ചത്. അഞ്ചുമണിയോടെ കൊടുവള്ളി ഭാഗത്തുനിന്നും എത്തിയ പള്‍സര്‍ ബൈക്കിന് എസ്‌ഐ കൈ കാണിച്ചെങ്കിലും നിര്‍ത്തുന്നതായി ഭാവിച്ച ശേഷം പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ദയാനന്ദനെ ഇടിച്ച് തെറിപ്പിച്ച ബൈക്ക് അതിവേഗത്തില്‍ ഓടിച്ചു പോയി.




Sharing is Caring